തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് 2010 ല്‍ കോളിവുഡിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിയ്ക്കുകയും പിന്നീട് തെലുങ്ക്, മലയാളം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത ഐശ്വര്യ രാജേഷ്. ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിവിൻ പോളി ചിത്രമായ സഖാവിലും ഒരു പ്രധാന വേഷത്തെ ഐശ്വര്യ അവതരിപ്പിച്ചിരുന്നു.’കാക്കമുട്ടൈ’, ‘കനാ’ എന്നീ ചിത്രങ്ങളിലെ ഐശ്വര്യയുടെ പ്രകടനത്തെ എല്ലാ ഭാഷക്കാരും ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവുകയാണ്.
ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നുമുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ രാജേഷ്. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങൾ ആണെന്നും അത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ ട്വിറ്ററിൽ കുറിക്കുന്നു.താൻ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേരെങ്കിലും തന്നോട് പറയണമെന്ന് ഐശ്വര്യ പറയുന്നു. ഇപ്പോൾ താൻ സിംഗിൾ ആണെന്നും അതിൽ സന്തോഷം കണ്ടെത്തുന്നു എന്നും കൂട്ടിച്ചേർക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…