ആഷിക് അബു സംവിധാനം ചെയ്ത് ഭാര്യ റിമ കല്ലിങ്കൽ നിർമ്മാണം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. മലയാളത്തിലെ യുവതാരനിരയിൽ ഒട്ടുമിക്ക നടൻമാരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വൈറസിൽ ഫഹദ് ഫാസിലിനെ മിസ്സ് ചെയ്യുന്നു എന്ന് പറയുകയാണ് റിമ കല്ലിങ്കൽ.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ഇടയിലാണ് ചിത്രത്തെക്കുറിച്ചും ഫഹദിനെ കുറിച്ചും റിമ കല്ലിങ്ങൽ പങ്കുവെച്ചത്.വൈറസ് ടീം ഫഹദിന് വേണ്ടി ഒരു സീൻ മുൻപേ പ്ലാൻ ചെയ്തിരുന്നു എങ്കിലും അതിരൻ എന്ന ചിത്രത്തിന്റെ തിരക്ക് മൂലമാണ് ഫഹദിന് വൈറസിന്റെ ഭാഗമാകുവാൻ കഴിയാതെ പോയത്.
താരങ്ങൾ ഇല്ല എന്നതാണ് വൈറസിന്റെ ഏറ്റവും വലിയ പ്രത്യേകത.ഇതിലെ അഭിനേതാക്കൾ ഓരോരുത്തരും വന്ന് അവരവരുടെ കഥകൾ പറഞ്ഞു തിരിച്ചുപോകും. അവസാനം അതെല്ലാം ഒന്നാകും. അതാണ് വൈറസ് എന്ന് റിമ പറയുന്നു. ആയിടയ്ക്ക് നിരവധി പ്രോജക്ടുകൾ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും കുറച്ച് ആലോചിച്ചതിനുശേഷം വൈറസ് ചെയ്യുവാൻ ആഷിക് അബു തീരുമാനിച്ചു. ആ തീരുമാനത്തിൽ ഇപ്പോഴും അഭിമാനം തോന്നുന്നു എന്നും റിമ പങ്കുവച്ചു. ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.യഥാർത്ഥ സംഭവവുമായി ആളുകൾ ഈ ചിത്രത്തെ റിലേറ്റ് ചെയ്യുന്നതുകൊണ്ടാണ് ട്രെയിലർ അത്രയും ഹിറ്റായത് എന്നും റിമ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…