Monday, May 27

ഫഹദിന് വേണ്ടി ഒരു രംഗം തന്നെ പ്ലാൻ ചെയ്തിരുന്നു, വൈറസിൽ ഫഹദിനെ ഏറെ മിസ്സ് ചെയ്യുന്നു; മനസ്സുതുറന്ന് റിമ കല്ലിങ്കൽ

Google+ Pinterest LinkedIn Tumblr +
“Lucifer”

ആഷിക് അബു സംവിധാനം ചെയ്ത് ഭാര്യ റിമ കല്ലിങ്കൽ നിർമ്മാണം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. മലയാളത്തിലെ യുവതാരനിരയിൽ ഒട്ടുമിക്ക നടൻമാരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വൈറസിൽ ഫഹദ് ഫാസിലിനെ മിസ്സ് ചെയ്യുന്നു എന്ന് പറയുകയാണ് റിമ കല്ലിങ്കൽ.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ഇടയിലാണ് ചിത്രത്തെക്കുറിച്ചും ഫഹദിനെ കുറിച്ചും റിമ കല്ലിങ്ങൽ പങ്കുവെച്ചത്.വൈറസ് ടീം ഫഹദിന് വേണ്ടി ഒരു സീൻ  മുൻപേ പ്ലാൻ ചെയ്തിരുന്നു എങ്കിലും അതിരൻ എന്ന ചിത്രത്തിന്റെ തിരക്ക് മൂലമാണ് ഫഹദിന് വൈറസിന്റെ ഭാഗമാകുവാൻ കഴിയാതെ പോയത്.

താരങ്ങൾ ഇല്ല എന്നതാണ് വൈറസിന്റെ ഏറ്റവും വലിയ പ്രത്യേകത.ഇതിലെ അഭിനേതാക്കൾ ഓരോരുത്തരും വന്ന് അവരവരുടെ കഥകൾ പറഞ്ഞു തിരിച്ചുപോകും. അവസാനം അതെല്ലാം ഒന്നാകും. അതാണ് വൈറസ് എന്ന് റിമ പറയുന്നു. ആയിടയ്ക്ക് നിരവധി പ്രോജക്ടുകൾ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും കുറച്ച് ആലോചിച്ചതിനുശേഷം വൈറസ് ചെയ്യുവാൻ ആഷിക് അബു തീരുമാനിച്ചു. ആ തീരുമാനത്തിൽ ഇപ്പോഴും അഭിമാനം തോന്നുന്നു എന്നും റിമ പങ്കുവച്ചു. ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.യഥാർത്ഥ സംഭവവുമായി ആളുകൾ ഈ ചിത്രത്തെ റിലേറ്റ് ചെയ്യുന്നതുകൊണ്ടാണ് ട്രെയിലർ അത്രയും ഹിറ്റായത് എന്നും റിമ പറയുന്നു.

“Lucifer”
Share.

About Author

Comments are closed.