ആസിഫലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഉയരെയിലെ ഗോവിന്ദ്. മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറ്റം തുടരുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ ആസിഫലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.ആര് കഥപറയുന്നു എന്നതാണ് നായകനും വില്ലനും തമ്മിലുള്ള വ്യത്യാസമെന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകൾ ആണ് പോസ്റ്റിനു താഴെ ഉള്ളത്. അതിനോടൊപ്പം പ്രിയനടി ഐശ്വര്യലക്ഷ്മി പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. മിസ്റ്റർ ഗോവിന്ദ് നിങ്ങൾ അടിപൊളിയായിട്ടുണ്ട് എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ആസിഫിന്റെ മറുപടി ഇങ്ങനെയായിരുന്നു “പൗർണമി കുറച്ച് ആസിഡ് എടുക്കട്ടെ”.
ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് അഭിനയിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം വൻ വിജയമായിരുന്നു. ആ ചിത്രത്തിലെ ഐശ്വര്യയുടെ പേരാണ് പൗർണമി. ആസിഫിന്റെ കമന്റിന് രസകരമായ മറുപടിയും ലഭിക്കുന്നുണ്ട്. പല്ലവി അല്ല പൗർണമി എന്ന് ചിലർ ആസിഫിനെ ഓർമ്മിപ്പിക്കുന്നു.