ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് മിന്നല്‍ മുരളി. ടോവിനോ തോമസും ഗുരു സോമസുന്ദരവുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെറ്റ്ഫ്ളിക്സ് വഴി റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയത്. ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ ചില അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിഡിയോയാണ് വൈറലാകുന്നത്. ചിത്രത്തിലെ 86 മിസ്റ്റേക്കുകളാണ് വിഡിയോയില്‍ കാണിക്കുന്നത്.
ഒരു സീനിലെ തന്നെ നിരവധി തെറ്റുകളാണ് വിഡിയോ ചൂണ്ടിക്കാട്ടുന്നത്. ടോവിനോ അവതരിപ്പിച്ച ജെയ്സണ്‍ എന്ന കഥാപാത്രത്തിന്റെ ജനന വര്‍ഷത്തില്‍ വരെ തെറ്റുണ്ടെന്ന് വിഡിയോയില്‍ പറയുന്നു. കുറുക്കന് മൂലയില്‍ നിന്ന് ഓടിയ ജെയ്സണും ഗുരു സോമസുന്ദരം അവതരിപ്പിച്ച കഥാപാത്രമായ ഷിബുവും തമിഴ്നാട്ടിലെത്തിയതും ഒരു അബദ്ധമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, വിമര്‍ശനമല്ല, മറിച്ച് എന്റര്ടെയ്ന്മെന്റ് മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലുമില്ലെന്നും അതിനാല്‍ ഈ അബദ്ധങ്ങള്‍ സിനിമയെ നെഗറ്റീവായി ബാധിക്കുന്നില്ലെന്നും വിഡിയോയുടെ തുടക്കത്തില്‍ പറയുന്നുണ്ട്.