മേഘാലയിൽ പ്രിയങ്ക ചോപ്ര ധരിച്ച വേഷവും ഫാഷനും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു ചിലയാളുകൾ പ്രിയങ്കയുടെ ഫാഷൻ സെൻസിനെ ഏറ്റെടുത്തപ്പോൾ മറ്റു ചിലരാകട്ടെ ട്രോളുകൾ കൊണ്ട് പ്രിയങ്കയെ മൂടി .എന്തായാലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രിയങ്ക ചോപ്ര തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായിരുന്നത്. ഇപ്പോൾ ഇതാ പ്രിയങ്ക ധരിച്ച വേഷങ്ങളുടെ വില പുറത്തുവന്നിരിക്കുകയാണ്
താരം അണിഞ്ഞ ഗൗണിന് 45 ലക്ഷം രൂപയാണെന്നും ഇത് 62 ദിവസം കൊണ്ടാണ് രൂപകല്പന ചെയ്തെന്നുമാണ് വോഗ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രിയങ്ക അണിഞ്ഞ ഡയമണ്ട് കമ്മലിന് 4.51 ലക്ഷം രൂപയും ചെരുപ്പിന് 25,000 രൂപയുമാണെന്നാണ് ഫോബ്സ് മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വസ്ത്രങ്ങളുടെ വില പട്ടിക കൂടി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത് ഏറെ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഭർത്താവ് നിക്കിനൊപ്പമായിരുന്നു ഷോയിൽ പ്രിയങ്കചോപ്ര എത്തിയിരുന്നത്. ഷോയിൽ ഏറ്റവും ഫാഷനബിൾ ആയി വസ്ത്രം ധരിച്ച് ആദ്യ പത്തിൽ എത്തിയിരുന്നു പ്രിയങ്ക ചോപ്ര.