വിനായകൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പൻ. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.പ്രാന്തങ്കണ്ടലിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.ലീല എസ് ഗിരീഷ് കുട്ടൻ ആണ് സംഗീതം.പ്രദീപ് കുമാറും സിത്താരയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലിയാണ് വരികൾ രചിച്ചിരിക്കുന്നത്.