അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു 96.വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രം തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ചർച്ചാവിഷയം ആയിരുന്നു.
ചിത്രം 10 കോടിയിലേറെ രൂപ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് സ്വന്തമാകുകയുണ്ടായി.ഒരു മാസ്സ് മസാല എന്റർടൈനർ അല്ലാത്ത തമിഴ് സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് 96ന് ലഭിച്ചത്.
ചിത്രത്തിലെ ആരും കാണാത്ത ഒരു രംഗം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .ജാനുവിന്റെ പ്രിയപ്പെട്ട ഗായിക എസ്.ജനാകിയെ കാണുവാൻ ജാനുവും റാമും എത്തുന്നതാണ് രംഗം.
എസ്.ജാനകി സിനിമയിൽ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകർ ചോദിക്കുന്നത്.