നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. തൃഷ-വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. 1996 ബാച്ചിലെ സ്കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.
രണ്ടാം ഭാഗം ഒരുക്കുന്നത് സി. പ്രേം കുമാര്‍ തന്നെയാണ്. രാമചന്ദ്രന് എന്ന കഥാപാത്രമായാണ് സേതുപതി എത്തിയത്. ജാനു എന്ന ജാനകിയായി തൃഷയും എത്തുന്നു. ഇരുവരുടെയും കെമിസ്ട്രി തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
സ്കൂള്‍ കാലഘട്ടത്തിലാണ് രാമചന്ദ്രനും ജാനകിയും പ്രണയത്തിലാകുന്നത്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേര്‍പിരിയുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇരുവരും ഏറെ മാറി. രാമചന്ദ്രന് ട്രാവല്‍ ഫൊട്ടോഗ്രഫറായി. പഴയ നഷ്ടപ്രണയത്തിന്റെ ഓര്‍മകളും പേറി അയാള്‍ ഏകനായി ജീവിക്കുന്നു. പിന്നീട് 22 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.