മലയാളത്തിലെ ഏറ്റവും മികച്ച ഫൈറ്റ് മാസ്റ്റർ ആരാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാൻ പറ്റുന്ന പേരാണ് മാഫിയ ശശി എന്നുള്ളത്. മാഫിയ ശശി എന്ന പേരിൽ സിനിമ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന ശശിധരൻ ഇതുവരെ സംഘട്ടനരംഗങ്ങൾ ഒരുക്കിയത് ഇരുന്നൂറിലധികം ചിത്രങ്ങളിലാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി ഫൈറ്റുകൾ ഒരുക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് മാഫിയ ശശിക്ക്. ഇപ്പോൾ രണ്ടു പേരുടെയും ഫൈറ്റുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാഫിയ ശശി.
റോപ്പ് ഫൈറ്റിനോട് ഏറെ താല്പര്യമുള്ള വ്യക്തിയാണ് മമ്മൂക്ക എന്ന് പറയുകയാണ് മാഫിയ ശശി .റോപ്പ് ഉണ്ടെങ്കിൽ അദ്ദേഹം ഏറ്റവും പാടുള്ള ഫൈറ്റ് ആണെങ്കിൽ പോലും അത് വളരെ ആഹ്ലാദപൂർവം ചെയ്യുവാൻ ശ്രമിക്കും. അതേസമയം മോഹൻലാൽ നേരെ വ്യത്യസ്തനാണ് .അദ്ദേഹം ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ആദ്യമായി ഫൈറ്റ് ചെയ്യാൻ വരുന്ന ഏതെങ്കിലും ഒരു നടൻ ഉണ്ടെങ്കിൽ അദ്ദേഹത്തെ റ്റെൻഷൻ ഇല്ലാതെ നിർത്തുവാൻ മോഹൻലാൽ നടത്തുന്ന കാര്യങ്ങൾ ഏറെ പ്രശംസനീയമാണ്,മാഫിയ ശശി പറഞ്ഞു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…