ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സാറ ടെയ്ലർ ഇപ്പോൾ ഏറെ വാർത്ത പ്രാധാന്യം നേടുകയാണ്.വനിതാ ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയയായ താരങ്ങളിൽ ഒരാളാണ് സാറ. 30കാരിയായ സാറ ടെയ്ലർ ലോകത്തിലെ തന്നെ മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ്. വനിതാ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സാറ.
ഇപ്പോൾ സ്ത്രീകൾക്കായുള്ള ആരോഗ്യമാസികയ്ക്കു വേണ്ടി പൂർണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ. ആരോഗ്യ മാഗസിനായ ‘വുമണ്‍സ് ഹെല്‍ത്ത്’ന് വേണ്ടിയായിരുന്നു സാറയുടെ ഈ ഫോട്ടോ ഷൂട്ട്. നഗ്നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സാറ തന്നെയാണ് പങ്കു വെച്ചത്. “എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതെൻ്റെ കംഫർട്ട് സോണിനു പുറത്തുള്ള ഒന്നാണെന്ന് മനസ്സിലായിട്ടുണ്ടാവും. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായതില്‍ അഭിമാനമുണ്ട്. എനിക്കെപ്പോഴും എൻ്റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനായി അതിൽ ചിലതിൽ നിന്നൊക്കെ ഞാൻ പുറത്തു കടക്കേണ്ടിയിരുന്നു.”- സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.