മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ തന്റെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച താരമാണ് മഞ്ജു. സിനിമക്ക് പുറത്തും മഞ്ജു വാര്യർ ശ്രദ്ധേയയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് മഞ്ജു വാര്യരുടെ ഒരു വീഡിയോയാണ്. മഞ്ജു സഞ്ചരിക്കുന്ന കാറിന് പിന്നാലെ ഒരു പെൺകുട്ടി ഓടുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
ഒരു കട ഉദ്ഘാടനത്തിന് മഞ്ജു വാര്യർ ഏരൂർ എത്തിയപ്പോൾ ആയിരുന്നു സംഭവം ഉണ്ടായത്. തിരക്കേറിയ ഒരു റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മഞ്ജുവിന്റെ കാറിന് പിന്നാലെ ഒരു പെൺകുട്ടി ഓടുകയായിരുന്നു. പരിപാടിക്ക് എത്തിയ മഞ്ജു വാര്യർ ആരാധകർക്ക് ഒപ്പം സെൽഫി എടുക്കുകയും അവരോട് വിശേഷം ആരായുകയും ചെയ്തിരുന്നു. അതിനു ശേഷം വണ്ടിയിൽ കയറി മഞ്ജു വാര്യർ യാത്ര തുടങ്ങിയപ്പോൾ ഒരു പെൺകുട്ടി ഓടിയെത്തുകയായിരുന്നു.
പെൺകുട്ടി ഓടി വരുന്നതു കണ്ട് മഞ്ജു വാര്യർ വണ്ടി നിർത്തി. എന്നാൽ, റോഡ് ബ്ലോക്ക് ആകുന്നതിനാൽ പെട്ടെന്ന് വണ്ടി എടുത്തു. പക്ഷേ പെൺകുട്ടി വീണ്ടും പുറകെ വന്നതോടെ താരം വീണ്ടും വണ്ടി നിർത്തി സംസാരിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ തന്റെ ഫോൺ നമ്പർ പെൺകുട്ടിക്കു കൊടുക്കാൻ ഒപ്പമുള്ളവരോട് നിർദേശം നൽകിയിട്ടാണ് താരം അവിടെ നിന്നും തിരിച്ചത്. തന്റെ അമ്മയുടെ പിറന്നാളിന് ഒരു ആശംസ നൽകാമോ എന്ന് ചോദിക്കാനാണ് പിന്നാലെ ഓടിയത് എന്ന് പെൺകുട്ടി പറഞ്ഞു.