പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ സിദ്ദിഖ് എ എം സംവിധാനം ചെയ്യുന്ന ചിത്രമാണ് എൽ എൽ ബി. ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് എന്നാണ് എൽ എൽ ബി എന്നതു കൊണ്ട് സിനിമയിൽ ഉദ്ദേശിക്കുന്നത്. സിനിമയുടെ അവസാനവട്ട മിനുക്കുപണികൾ കാണാൻ കഴിഞ്ഞദിവസം എത്തിയ ചില സുഹൃത്തുകൾ എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സംവിധായകൻ സിദ്ദിഖ് എ എം. എറണാകുളത്തെ ACP മാരായ ജയകുമാർ, രാജ്കുമാർ, റിജോ, സരിഷ് എന്നിവരാണ് എത്തിയത്.
സുഹൃത്തുകൾ എത്തിയതിന്റെ സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെക്കാൻ സംവിധായകൻ മറന്നില്ല. “LLB” യുടെ അവസാന മിനുക്കു പണികൾ കാണാൻ ഇന്നലെ, LLB ഫുൾ ടീമിന്റെ കൂടെ എറണാകുളത്തെ ACP മാരായ ജയകുമാറും, രാജ്കുമാറും, റിജോയും, സരിഷും ഒത്തു ചേർന്നപ്പോൾ’ – ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടി സിദ്ദിഖ് എ എം കുറിച്ചു.
എ എം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എൽ എൽ ബി. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എല്ലാം എ എം സിദ്ദിഖ് തന്നെയാണ്. ശ്രീനാഥ് ഭാസി, കോട്ടയം രമേശ്, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രം നിർമിക്കുന്നത്.