ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അർജുനും സൗഭാഗ്യയും. ഡബ്സ്മാഷ് വിഡിയോകളിലൂടെ ആരാധകരുടെ പ്രശംസ പറ്റിയ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയും ഒരു നർത്തകിയാണ്. കഴിഞ്ഞ വർഷമാണ് അർജുൻ സൗഭാഗ്യയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. താര കല്യാണിന്റെ നൃത്ത വിദ്യാർഥികളിൽ ഒരാളായിരുന്നു അർജുൻ.
![new bike.image](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/new-bike.image_.jpg?resize=574%2C829&ssl=1)
അർജുനും ഒരു അഭിനേതാവാണ്. ചക്കപ്പഴം എന്ന സിറ്റ്കോമിൽ മികച്ചൊരു വേഷത്തിൽ അർജുൻ എത്തിയിരുന്നു. പക്ഷെ ഇടക്ക് വച്ചു അർജുൻ പിന്മാറിയിരുന്നു. സൗഭാഗ്യയും അർജുനും ചേർന്ന് നടത്തുന്ന ഡാൻസ് സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാകാൻ വേണ്ടിയാണു അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയത്.
![arjun..](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/arjun...jpg?resize=539%2C565&ssl=1)
പതിനഞ്ചു ലക്ഷം രൂപയുടെ ഒരു സൂപ്പർ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ ഇപ്പോൾ. കാവാസാക്കി നിഞ്ച 1000sx എന്ന ബൈക്കാണ് അർജുൻ സ്വന്തമാക്കിയത്. ബൈക്കുകളോട് ഏറെ ഹരമുള്ള ഒരാളാണ് അർജുൻ. 1043 സി സി എഞ്ചിൻ നൽകുന്ന കുതിപ്പാണ് നിഞ്ച 1000sx നെ വ്യത്യസ്തമാക്കുന്നത്. 7000 rpm ൽ 111 nm ടോർക്കും 142 പി എസ് പവറും ഈ സൂപ്പർ ബൈക്കിനുണ്ട്. കൊച്ചിയിലെ ഒരു ഷോറൂമിൽ സൗഭാഗ്യക്ക് ഒപ്പം വന്നാണ് അർജുൻ ബൈക്ക് ഏറ്റുവാങ്ങിയത്