മാർവെൽ ഒരുക്കുന്ന അവഞ്ചേഴ്സ് ഏൻഡ് ഗെയിമിന് ആന്തം ഒരുക്കുന്നത് ഇന്ത്യൻ സംഗീത ഇതിഹാസം ഏ ആർ റഹ്മാൻ. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഏപ്രില്‍ ഒന്നിന് ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്യും. ചിത്രത്തിന്റേതായി പുറത്തു വന്ന ട്രെയിലറിനും മറ്റും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ‘അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിനായി അനുയോജ്യവും മികവുറ്റതുമായ ട്രാക്കുണ്ടാക്കാന്‍ വളരെയധികം സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മാര്‍വല്‍ ആരാധകരെ സംതൃപ്തിപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു’ റഹമാന് പറഞ്ഞു. ഞങ്ങളെ പിന്തുണക്കുന്ന ആരാധകര്‍ക്കുള്ള നന്ദിയാണിതെന്നാണ് മാര്‍വല്‍ ഇന്ത്യ സ്റ്റുഡിയോ ചീഫ് ബിക്രം ദഗ്ഗല്‍ പറഞ്ഞത്. ഏപ്രില്‍ 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.