കഴിഞ്ഞദിവസം കേരളീയം വേദിയിൽ നടന്ന താരസംഗമം ഓരോ മലയാളിയുടെയും മനസ് നിറയ്ക്കുന്നത് ആയിരുന്നു. പൊതുപരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തുന്നത് അപൂർവമായത് കൊണ്ടു തന്നെ കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്ന പൊതുപരിപാടിയിൽ ഇരുവരും ഒന്നിച്ചെത്തിയത് മാധ്യമങ്ങൾക്കും വിരുന്നായി. തിരുവനന്തപുരത്ത് നടന്ന കേരളീയം 2023 ന്റെ ഉദ്ഘാടനത്തിന് ആയിരുന്നു മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തിയത്. ഒപ്പം കമൽഹാസനും ശോഭനയും ഉണ്ടായിരുന്നു.
പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിനോട് എന്തോ രഹസ്യമായി പറയുകയാണ് മമ്മൂട്ടി. തിരിച്ചു മറുപടി പറയുമ്പോൾ മോഹൻലാൽ മമ്മൂട്ടിക്ക് ഒരു നുള്ളു വെച്ചു കൊടുക്കുന്നതും കാണാം. ഇരുവരും ചിരിക്കുന്നുമുണ്ട്. പല സിനിമാസംഭാഷണങ്ങളും കോർത്തിണക്കിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിലവിൽ എമ്പുരാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. വൃഷഭ, നേര്, ബറോസ്, മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ ചത്രങ്ങളും നടന്റേതായി റിലീസിന് ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന വാലിബൻ ജനുവരി 24ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത് കണ്ണൂർ സ്ക്വാഡ് എന്ന സിനിമ ആണ്. ടർബോ എന്ന ചിത്രത്തിലാണ് നിലവിൽ അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ഭ്രമയുഗം, കാതൽ, ബസൂക്ക എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.
😁😁😁 @Mohanlal @mammukka pic.twitter.com/ktsqdcPAhr
— Unni Rajendran (@unnirajendran_) November 2, 2023