സ്റ്റാർ മാജിക് എന്ന ഒറ്റ ഷോയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ചിന്നു, ചിന്നു ചേച്ചി എന്നൊക്കെ ആരാധകർ സ്നേഹപൂർവം വിളിക്കുന്ന ലക്ഷ്മി നക്ഷത്രയ്ക്ക് വലിയ ആരാധകവൃന്ദമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോൾ ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയുടെ മുഖം ഒരു യുവാവ് നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുകയാണ്. ലക്ഷ്മിയുടെ കടുത്ത ആരാധകനായ ഒരു യുവാവാണ് ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത്. എന്നാൽ, ഈ യുവാവ് ആരാണെന്നോ എവിടെ നിന്നുള്ള ആളാണെന്നോ എന്ന് തുടങ്ങി ഒരു വിശദാംശങ്ങളും ലഭ്യമല്ല.
തന്റെ സോഷ്യൽ മീഡിയയിലൂടെ ലക്ഷ്മി നക്ഷത്ര തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ‘ഇത് കണ്ട് ആശ്ചര്യപ്പെട്ടു, ഒരുപാട് അർത്ഥങ്ങൾ ഇതിനുണ്ട്. ഈ വ്യക്തിയോട് വളരെയധികം സ്നേഹവും ബഹുമാനവും. ഇത് പച്ചകുത്തിയതിന് നന്ദി. എന്നാൽ, ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹത്തിന്റെ പ്രൊഫൈൽ കണ്ടെത്താൻ കഴിയാത്തതിൽ വളരെയധികം വിഷമമുണ്ട്’ – ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ലക്ഷ്മി നക്ഷത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതേസമയം, യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ ചിലർ വിമർശനവുമായി രംഗത്തെത്തി. കമന്റ് ബോക്സിൽ തന്നെയാണ് ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയത്. ‘ആരാധന ആവാം. പക്ഷെ ഇതു കുറച്ചു കൂടി പോയി. കഷ്ടം. സ്വന്തം അമ്മേടെ ആയിരുന്നെങ്കിൽ നന്നായേനേ’ എന്നായിരുന്നു ഒരു കമന്റ്. ‘അവന്റെ പൈസ അവന്റെ ശരീരം ഈ കുറ്റപ്പെടുത്തി കമന്റ് ഇടുന്നവർ ഒന്നും അല്ലല്ലോ ചിലവിന് കൊടുക്കുന്നത് കുറെ നല്ലവര്’ – എന്നായിരുന്നു മറ്റൊരു കമന്റ്. ഏതായാലും തന്റെ മുഖം നെഞ്ചിലേറ്റിയ ആരാധകനെ ഒന്ന കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലക്ഷ്മി നക്ഷത്ര.
View this post on Instagram