സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ എന്നിവർ അണിനിരന്ന ആഭാസം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ജുബിത് നമ്രദത്താണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിലെ ഊരാളി ബാൻഡ് ഒരുക്കിയ ‘വിടരുതിവിടെ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. മാർട്ടിനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജി സുരേന്ദ്രനാഥിന്റേതാണ് കരുത്താർന്ന വരികൾ. സമകാലീന സംഭവങ്ങളെ അധികരിച്ച് മർമ്മത്ത് കൊള്ളുന്ന ഒരു രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സിംബോളിക്ക് രീതിയിലാണ് ചിത്രീകരണവും.