ഏറെ വാർത്താപ്രാധാന്യം നേടിയ അമലാപോൾ ചിത്രമാണ് ആടൈ. രത്നകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും സംവിധായകൻ തന്നെ. വിജി സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത് .വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും പ്രദീപ് കുമാർ സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിൻറെ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.അമല പോളിന്റെ ഗ്ലാമർ ലുക്ക് ആണ് ടീസറിലെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇപ്പോൾ ചിത്രത്തിന്റെ ട്രയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.