Categories: MalayalamNews

ഒഫീഷ്യൽ പോസ്റ്റർ ചെയ്യുന്നവൻ വിയർക്കേണ്ടി വരും..! പ്രേക്ഷകരെ ഞെട്ടിച്ച് ആടുജീവിതം ഫാൻമേഡ് പോസ്റ്റർ

പൃഥ്വിരാജ് – ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കരീയറിലെ വമ്പന്‍ സിനിമയായാണ് ആടുജീവിതം പുറത്തിറങ്ങുന്നത് ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കി യാണ് ചിത്രമൊരുക്കുന്നത്. ഏകദേശം രണ്ടു വര്‍ഷമായി ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇനി കുറച്ചു ഭാഗങ്ങൾ കൂടി മാത്രമേ ഷൂട്ട് ചെയ്യുവാൻ ബാക്കിയുള്ളത്. ലോക്ക് ഡൗൺ വന്നതാണ് ഇപ്പോൾ ഷൂട്ട് നീണ്ടു പോകുവാൻ കാരണമായത്. പൃഥ്വിരാജ് അടക്കമുള്ള പ്രവർത്തകർ കോവിഡിനെ തുടർന്ന് ജോർദാനിൽ കുടുങ്ങി പോയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ആടുജീവിതം ചിത്രത്തിനായി വിഷ്‌ണു നാരായണൻ ഒരുക്കിയ ട്രൈബ്യൂട്ട് പോസ്റ്ററാണ്. ഒഫീഷ്യൽ പോസ്റ്റർ ചെയ്യുന്നവൻ വിയർക്കേണ്ടി വരുമെന്നാണ് ഈ പോസ്റ്റർ കണ്ട ആരാധകർ പറയുന്നത്. ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഡിസൈനർ കൂടിയാണ് വിഷ്‌ണു നാരായണൻ.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബിനെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെയാണ് പൃഥ്വി അവതരിപ്പിക്കേണ്ടത്. 18 മാസത്തെ ഡേറ്റ് ആണ് താരം നല്‍കിയിട്ടുള്ളത്. ഇത്രയും വലിയ ഒരു ഷെഡ്യൂള്‍ താരം നല്‍കിയത് ചിത്രത്തിനുള്ള ഡെഡിക്കേഷന്‍ കൊണ്ടും നജീബിന്റെ ജീവിതത്തിലെ രണ്ട് പ്രധാനപ്പെട്ട കാലഘട്ടത്തെ അവതരിപ്പിക്കാനുള്ളതുകൊണ്ടുമാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago