ഇന്ദ്രജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ.കേരളത്തിൽ സ്ഥിരമായി വടംവലി ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടികൊണ്ടിരുന്ന ആഹാ നീലൂർ എന്ന വടംവലി ടീമിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.നവാഗതനായ ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാൽ ആണ് ടീസർ പുറത്ത് വിട്ടത്.
സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായഗ്രാഹകൻ രാഹുൽ ബാലചന്ദ്രനാണ്. ഇന്ദ്രജിത്തിന് പുറമെ ശാന്തി ബാലചന്ദ്രന്, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ്.കെ.ജയൻ,സിദ്ധാർഥ ശിവ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായെത്തുന്നു. സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ. പി.തങ്കച്ചൻ എന്നിവരാണ് ഗാനരചന. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രം 2020 ഏപ്രിലിൽ തീയറ്ററുകളിലെത്തും.