‘ഇത് ഇന്ത്യയാണ്, ഇവിടെ ഇങ്ങനെയാണ്’…! അങ്ങനെ പറഞ്ഞ് സ്വയം നാണം കെടേണ്ട അവസ്ഥയിലേക്കാണ് ഇപ്പോൾ നമ്മുടെ നാടിൻറെ പോക്ക് എന്ന് തോന്നുന്നു. തിരക്കേറിയ റോഡിൽ തന്റെ ആക്ടിവയിൽ യാത്ര ചെയ്തിരുന്ന മോഡലിന്റെ സ്കർട്ട് ‘ഇതിന്റെ അടിയിൽ എന്താണെന്ന് നോക്കട്ടെ’ എന്ന് പറഞ്ഞ് ഉയർത്താൻ രണ്ടു അപരിചിതർ ശ്രമിച്ച സംഭവത്തെ കുറിച്ച് കേൾക്കുമ്പോൾ നാം മൂക്കത്ത് വിരൽ വെച്ച് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇൻഡോറിലാണ് സംഭവം. ആകർഷി ശർമയെന്ന മോഡലാണ് തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചത്. നിയന്ത്രണം വിട്ട് ആക്ടിവ മറയുകയും മോഡലിന് പരിക്കേൽക്കുകയും ചെയ്തു. ചിത്രം സഹിതമാണ് മോഡൽ സംഭവം പങ്കുവെച്ചിരിക്കുന്നത്.
This happened today. Two guys tried to pull my skirt while I was on my activa and said, “dikhao Iske niche Kya hai?” I tried to stop them and lost control and met with an accident. pic.twitter.com/V02hb62vwE
— Aakarshi Sharma (@SharmaAakarshi) April 22, 2018
ഈ സംഭവങ്ങള്‍ നടന്നത് തിരക്കേറിയ പാതയിലായിരുന്നിട്ട് കൂടി ഒരാളുപോലും ഇതില്‍ ഇടപെട്ടില്ലെന്നും ആകര്‍ഷി ശര്‍മ പറയുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല.സ്കൂട്ടര്‍ മറിഞ്ഞ് നിലത്തുവീണ തന്നെ പ്രായംചെന്ന ഒരാള്‍ സഹായിക്കാനെത്തി. തന്റെ വസ്ത്രധാരണം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് അയാള്‍ പറഞ്ഞതായും അവര്‍ പറയുന്നു. എന്തു ധരിക്കണമെന്നത് തന്റെ തിരഞ്ഞെടുപ്പാണെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ആകര്‍ഷി പറഞ്ഞു.
What I want to wear is my fucking choice. Those guys don’t have any right to harass me because WEARING A SKIRT DOESN’T GIVE YOU A RIGHT TO BEHAVE LIKE THAT. An uncle who came to help me after my fall said, “it’s because you’re wearing a skirt!” I’ve never been so offended.
— Aakarshi Sharma (@SharmaAakarshi) April 22, 2018