ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് കാമുകന് നുപുര്‍ ശിഖര്‍. ഇറ തന്നെയാണ് ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇറ്റലിയില്‍ നടന്ന ഫിറ്റ്നസ് മത്സരത്തിനിടെയാണ് നുപുര്‍ ഇറയെ പ്രൊപ്പോസ് ചെയ്തത്. അപ്പോള്‍ തന്നെ ഇറ സമ്മതമറിയിക്കുകയും ചെയ്തു.
View this post on Instagram
ഇറ ഖാന്റെ ദീര്‍ഘകാല സുഹൃത്താണ് നുപുര്‍. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പൊതു ചടങ്ങുകളിലും പാര്‍ട്ടികളിലും മറ്റും ഇരുവരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വഴി പ്രണയത്തിലാണെന്ന സൂചന ഇരുവരും നല്‍കിയിരുന്നെങ്കിലും വിവാഹിതരാകുന്നുവെന്ന് പറയുന്നത് ഇതാദ്യമാണ്.
ഫിറ്റ്നസ് പരിശീലകനാണ് നുപുര്‍. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയ്ക്ക് ഏറെ പിന്തുണ നല്‍കിയത് നുപുര്‍ ആണ്. ആണിറിന്റെ ആദ്യ ഭാര്യ റീന ദത്തയുമായുള്ള ബന്ധത്തിലുള്ള മകളാണ് ഇറ. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകനുമുണ്ട്.