അല്ലു അർജുൻ, പൂജാ ഹെഗ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അല വൈകുണ്ഠപുരംലോ’ എന്ന ചിത്രം ഉടൻ പുറത്തിറങ്ങും.ചിത്രത്തിലെ ആണ്ടവാ ആണ്ടവാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അല വൈകുണ്ഠപുരംലോ. തമൻ എസ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നു. നിവേദ പേതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സുനിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരിയിൽ സിനിമ തിയറ്ററുകളിലെത്തും