പുതിയ നിഗൂഢതയുടെ ചുരുള്‍ അഴിക്കാന്‍ അന്‍വര്‍ ഹുസൈന്‍ വരുന്നു;’ആറാം പാതിര’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

2020 -ല്‍ മലയാള സിനിമയില്‍ ഹിറ്റായ അഞ്ചാം പാതിരയുടെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുന്നു. കഴിഞ്ഞ ജനുവരി 10ന് തിയേറ്ററില്‍ എത്തിയ ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആറാം പാതിരാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മിഥുന്‍ മാനുവല്‍ പുറത്ത് വിട്ടു . അഞ്ചാം പാതിരയുടെ അണിയറക്കാര്‍ തന്നെയാണ് ആറാം പാതിരയിലും.

‘അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു.. ഒരു പുതിയ കേസ്, ഒരു പുതിയ നിഗൂഢതയുടെ ചുരുള്‍ അഴിയുന്നു.. ആറാം പാതിരാ. ഈ ത്രില്ലര്‍ രൂപപ്പെടുന്നതിന് സാക്ഷിയാവുന്നതില്‍ ഏറെ ആവേശമുണ്ട്’, ടൈറ്റില്‍ പോസ്റ്ററിനൊപ്പം മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ചാക്കോ ബോബനും ‘അഞ്ചാം പാതിരാ’ നിര്‍മ്മാതാവ് ആഷിക് ഉസ്മാനുമൊപ്പം ഒരു പുതിയ ത്രില്ലര്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് മിഥുന്‍ മാനുവല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചാം പാതിരായുടെ ബോളിവുഡ് റീമേക്കും വരാനിരിക്കുന്നുണ്ട്.

ഈ ചിത്രവും സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, എപി ഇന്റര്‍നാഷണല്‍, മലയാളം ഒറിജിനലിന്റെ നിര്‍മ്മാതാക്കളായ ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് റീമേക്ക് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..!! A new case, a new mystery is unfolding..!! ആറാം പാതിരാ ❤❤ #aarampathiraa. Super Excited to watch this thriller taking shape..!! 😊😊

Posted by Midhun Manuel Thomas on Sunday, 10 January 2021

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago