ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്ജ്ജുന് സാര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും.ചിത്രത്തിലെ ആരമ്പമ്പോ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഷാൻ റഹ്മാൻ ആണ് സംഗീതം.