‘സ്ഥലങ്ങളുടെ ഭംഗി കാരണം നസ്രിയേനേം,നസ്രിയടെ ലുക്ക് കാരണം സ്ഥലങ്ങളേയും ആസ്വദിക്കാൻ പറ്റണില്ല’ കൂടെയിലെ ‘ആരാരോ’ സോങ്ങിന് വന്നിരിക്കുന്ന ഒരു കമന്റാണിത്. കുറ്റം പറയാനാകില്ല. പറവയെ ഉയരത്തിൽ പറത്തിയ ലിറ്റിൽ സ്വയംപ് എന്ന ക്യാമറാമാൻ നസ്രിയ എന്ന സുന്ദരിയേയും മഞ്ഞ് വീഴുന്ന മലനിരകളേയും ഒപ്പിയെടുത്ത കൂടെയിലെ ഈ ഗാനം കണ്ടാൽ ആരും അങ്ങനെ പറഞ്ഞു പോകും. രഘു ദീക്ഷിതിന്റെ സംഗീതത്തിൽ അന്ന ആമിയുടെ ആലാപനവും കൂടിയായപ്പോൾ ‘ഒന്നും പറയാനില്ല’..! അഞ്ജലി മേനോൻ ഒരുക്കുന്ന കൂടെയിൽ പൃഥ്വിരാജ്, പാർവതി എന്നിവരാണ് നസ്രിയയോടൊപ്പം പ്രധാനവേഷങ്ങളിൽ എത്തുന്നത്.