കുഞ്ചാക്കോ ബോബൻ നായകനാകുന്ന ബിലഹരി ചിത്രം അള്ള് രാമേന്ദ്രനിലെ ‘ആരും കാണാതെ’ എന്ന മനോഹര പ്രണയഗാനം പുറത്തിറങ്ങി. ചാക്കോച്ചൻ, കൃഷ്ണകുമാർ, അപർണ ബാലമുരളി, ചാന്ദിനി ശ്രീധരൻ എന്നിവരെത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് അധീഫ് മുഹമ്മദാണ്. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്മാനാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.