വമ്പൻ ഹിറ്റായി മാറിയ മാണിക്യമലരായ പൂവി എന്ന ഗാനത്തിന് ശേഷം വിനീത് ശ്രീനിവാസൻ ആലപിച്ച ഒരു അഡാർ ലവിലെ പുതിയ ഗാനമെത്തി. ‘ആരും കാണാതിന്നെൻ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ഹരിനാരായണന്റേതാണ്. ഷാൻ റഹ്മാന്റെ മാന്ത്രിക സംഗീതം വീണ്ടും വീണ്ടും പ്രേക്ഷകരെ ആനന്ദിപ്പിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ ഗാനം. റോഷൻ – പ്രിയ പ്രണയം കണ്ടു കൺനിറഞ്ഞ പ്രേക്ഷകർക്ക് പുതുമയേകി റോഷൻ – നൂറിൻ ഷരീഫ് പ്രണയമാണ് ഈ ഗാനത്തിലൂടെ കാണാൻ സാധിക്കുന്നത്. ആദ്യ രണ്ടു ഗാനങ്ങളും സോഷ്യൽ മീഡിയ കീഴടക്കിയത് പോലെ തന്നെ ഈ ഗാനവും സോഷ്യൽ മീഡിയയിൽ ഒരു തരംഗമാകട്ടെ എന്ന് പ്രാർത്ഥിക്കാം.