ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YSRന്റെ ജീവിതം തിരശീലയിലെത്തുന്ന യാത്രയിലെ “ആരുണ്ട് നിങ്ങളെ തടയാനായി” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂക്ക നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം മഹി വി രാഘവാണ്. കൃഷ്ണകുമാർ എന്ന Kയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 70mm എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിജയ് ചില്ലയും സാഷി ദേവിറെഡ്ഢിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിലെത്തും.