സെഞ്ച്വറി ഒരുക്കുന്ന വിഷു ചിത്രം അതിരനിലെ ‘ആട്ടുതൊട്ടിൽ’ എന്ന് തുടങ്ങുന്ന അച്ഛൻ – മകൾ ബന്ധത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്ന മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ഫഹദ് ഫാസിൽ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധാനം വിവേകാണ്. ഗാനരചന വിനായക് ശശികുമാറും സംഗീതം പി എസ് ജയഹരിയും നിർവഹിച്ചിരിക്കുന്നു. എല്ലാ മാതാപിതാക്കൾക്കും വേണ്ടിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്. രഞ്ജി പണിക്കരാണ് സായി പല്ലവിയുടെ അച്ഛനായി എത്തിയിരിക്കുന്നത്.