ഒരു ഗായിക എന്ന നിലയിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അഭയ ഹിരൺമയി. മലയാളം തെലുങ്ക് സിനിമ ഗാനങ്ങൾ ആലപിച്ചാണ് അഭയ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗെദറിലായിരുന്നു ഗായിക. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും വൈറലാണ്. ഇപ്പോഴിതാ തന്റെ ജന്മദിനം ആഘോഷിച്ച് ചിത്രങ്ങൾ പങ്ക് വെച്ച് അഭയ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
View this post on Instagram
എന്തൊരു സംഭവബഹുലമായ വർഷമായിരുന്നു..! ഈ വർഷം എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു. ഇപ്പോൾ ഒരു സമാധാനമുണ്ട്. ജീവിതത്തിലെ മറ്റൊരു തലത്തിലേക്ക് എന്നെ കൊണ്ടുപോകുന്ന പ്രകൃതിയുടെ ഈ പ്രക്രിയയെ ഞാൻ ആസ്വദിക്കുകയാണ്… ഇഷ്ടപ്പെടുകയാണ്..! ലോകം എനിക്ക് നൽകുന്ന സ്നേഹം വിശ്വസിക്കുവാൻ പോലുമാകുന്നില്ല. ഞാൻ എല്ലാവരോടും വിധേയപ്പെട്ടിരിക്കുന്നു. ഞാൻ നല്ലൊരു സംഗീതജ്ഞയും നല്ലൊരു മനുഷ്യനും അതിലേറെ മികവാർന്നൊരു ആത്മാവും കൂടിയായിരിക്കുമെന്ന് ഉറപ്പ് നൽകുന്നു. എന്റെ ജന്മദിനത്തിൽ എന്നെ പുഞ്ചിരിക്കുവാൻ സഹായിച്ച എല്ലാവർക്കും നന്ദി.
അതേ സമയം ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രണയാർദ്രമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രമാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ച് നെറ്റിയിൽ കുറി തൊട്ട് നിൽക്കുന്ന ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അമൃത സുരേഷ് ആണ് ചിത്രത്തിൽ. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന അടുക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകൾ നൽകുന്നതാണ് ചിത്രം. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഗോപി സുന്ദറാണ് അമൃതയെയും ടാഗ് ചെയ്ത് ചിത്രം പങ്കുവെച്ചത്.