പ്രശസ്ത പിന്നണി ഗായികയായ അഭയ ഹിരൺമയിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നീളൻ പട്ടു പാവാടയും ബ്ലൗസും അണിഞ്ഞാണ് ഫോട്ടോയിൽ അഭയ ഹിരൺമയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഇതാ കുറച്ച് ചിത്രങ്ങൾ, സന്തോഷത്തോടെ സമർപ്പിക്കുന്നു’ – എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരൺമയി പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ മനോഹരമാണെന്ന കമന്റുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.
മലയാളം തെലുങ്ക് സിനിമ ഗാനങ്ങൾ ആലപിച്ചാണ് അഭയ ഹിരൺമയി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്. സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറിലാണ് ഗായിക ഇപ്പോൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും വൈറലാണ്.
തിരുവനന്തപുരത്ത് ഒരു ജനിച്ച ഹിരണ്മയി സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയായ സ്വന്തം അമ്മ ലതികയിൽ നിന്നുമാണ്. കൂടാതെ പ്രൊഫസർ നെയ്യാറ്റിൻകര എം കെ മോഹനചന്ദ്രന്റെ ശിഷ്യ കൂടിയായിരുന്നു. അച്ഛൻ ജി. മോഹനൻ ദൂരദർശനിൽ ഒരു ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. തിരുവനന്തപുരം കാർമൽ സ്കൂളിൽ ആയിരുന്നു ഹിരണ്മയിയുടെ സ്കൂൾ കാലഘട്ടം പിന്നീറ്റ് എഞ്ചിനീയറിംഗ് ബിരുദം തിരഞ്ഞെടുത്ത ഹിരണ്മയി സംഗീതപഠനത്തിനായി എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
View this post on Instagram