ഒരു ഗായിക എന്ന നിലയിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അഭയ ഹിരൺമയി. മലയാളം തെലുങ്ക് സിനിമ ഗാനങ്ങൾ ആലപിച്ചാണ് അഭയ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗെദറിലാണ് ഗായിക ഇപ്പോൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും വൈറലാണ്. അഖിൽ അക്കിനേനിയും പൂജ ഹെഗ്ഡെയും അഭിനയിച്ച മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന ചിത്രത്തിന്റെ വിജയാഘോഷവേളയിൽ ഒന്നിച്ചെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
ഗോപി സുന്ദറും അഭയക്കൊപ്പം ഉള്ള ചിത്രം പങ്ക് വെച്ച് ഇതാണെന്റെ പവർ ബാങ്ക് എന്നാണ് കുറിച്ചത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അതിന് പിന്നാലെ അഭയയുടെ ഫോട്ടോസിന് നേരെ സദാചാരവാദികളുടെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. അവർക്കുള്ള മറുപടിയായി കൂടുതൽ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് അഭയ ഹിരൺമയി.
View this post on Instagram
തിരുവനന്തപുരത്ത് ഒരു ജനിച്ച ഹിരണ്മയി സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയായ സ്വന്തം അമ്മ ലതികയിൽ നിന്നുമാണ്. കൂടാതെ പ്രൊഫസർ നെയ്യാറ്റിൻകര എം.കെ. മോഹനചന്ദ്രന്റെ ശിഷ്യ കൂടിയായിരുന്നു. അച്ഛൻ ജി. മോഹനൻ ദൂരദർശനിൽ ഒരു ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. തിരുവനന്തപുരം കാർമൽ സ്കൂളിൽ ആയിരുന്നു ഹിരണ്മയിയുടെ സ്കൂൾ കാലഘട്ടം പിന്നീറ്റ് എഞ്ചിനീയറിംഗ് ബിരുദം തിരഞ്ഞെടുത്ത ഹിരണ്മയി സംഗീതപഠനത്തിനായി എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ് – മംമ്ത കൂട്ടുകെട്ടിൽ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനവും വളരെ ശ്രദ്ധേയമായിരുന്നു. ജോഷ്വാ, ഷൈലോക്ക് എന്നിവയാണ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന മലയാള ചലച്ചിത്രങ്ങൾ. റോയ് എന്ന ചിത്രമാണ് ഗോപി സുന്ദർ പശ്ചാത്തല സംഗീതം ഒരുക്കുന്ന മറ്റൊരു മലയാള ചലച്ചിത്രം.