കഴിഞ്ഞദിവസമാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിന് എതിരെ ലൈംഗിക ആരോപണം ഉയർന്നത്. പരാതിയെ തുടർന്ന് കൊച്ചിയിലെ ഇൻക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് ആയ സുജീഷ് അറസ്റ്റിലാകുകയും ചെയ്തു. ഗായിക അഭിരാമി സുരേഷും ഇവിടെ നിന്നായിരുന്നു ടാറ്റൂ ചെയ്തത്. ഈ സാഹചര്യത്തിൽ സുജീഷിന് എതിരായ മീടൂ ആരോപണത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. കഴിഞ്ഞയിടെ തന്റെ കാലിൽ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ അമൃത സുരേഷും പങ്കു വെച്ചിരുന്നു.
തനിക്ക് ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് ഇൻക്ഫക്റ്റഡ് സ്റ്റുഡിയോ പല പെൺകുട്ടികൾക്കും താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. സുജീഷിന് എതിരായ മീടു ആരോപണം വലിയ ഞെട്ടലോടെയാണ് കേട്ടത്. അതു വിശ്വസിക്കാൻ കുറച്ചു സമയം വേണ്ടി വന്നു. തനിക്ക് സുജീഷിൽ നിന്ന് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, വളരെക്കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കേണ്ടി വന്നത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും അഭിരാമി പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് ഈ വിഷയത്തെ പരാമർശിച്ച് അഭിരാമി വീഡിയോ പങ്കുവെച്ചത്. സുജീഷിന് എതിരെ പരാതി നൽകാൻ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിക്കുകയും ചെയ്തു. ‘ലൈംഗിക അതിക്രമങ്ങൾ ഒരിക്കലും അവഗണിച്ചു കളയാൻ മാത്രം നിസാര കാര്യങ്ങളല്ല. ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്, പിന്തുടരാൻ പറ്റിയ എന്തെങ്കിലും ഒരു ടിപ്പാണോ ഞാൻ നൽകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഇതും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു കാര്യമായിരിക്കാം.. ഞാൻ കുറ്റകരമായ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുകയും അവഗണിക്കുകയും ചെയ്യുക! നന്ദി.’ – ഈ കുറിപ്പോടു കൂടിയാണ് വീഡിയോ അഭിരാമി പങ്കുവെച്ചത്.
മീടു ആരോപണം ഒരിക്കലും നിസ്സാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികൾ ഒരിക്കലും അവഗണിക്കരുതെന്നും അഭിരാമി വീഡിയോയിൽ പറഞ്ഞു. വീഡിയോയിൽ ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ഓരോ പെൺകുട്ടിയും ധൈര്യപൂർവം പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് അഭിരാമി വീഡിയോയിൽ വ്യക്തമാക്കുന്നു. പെൺകുട്ടികൾ പെപ്പർസ്പ്രേ കൈയിൽ കരുതണം. അത് അത്യാവശ്യമാണ്. ചില സമയങ്ങളിൽ ലൈംഗികാതിക്രമം നടന്നാൽ അത് തടയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ, അങ്ങനെയുള്ള സമയങ്ങളിൽ അത് മറച്ചു വെയ്ക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യരുതെന്നും അഭിരാമി പറഞ്ഞു.
View this post on Instagram