മിനിസ്ക്രീനിലെ ബാലതാരം എന്ന നിലയിലാണ് അഭിരാമി സുരേഷിനെ മലയാളികള്‍ ആദ്യം കാണുന്നത്, ഏഷ്യാനെറ്റിന്റെ ‘ഹലോ കുട്ടിച്ചാത്തന്’ എന്ന പരമ്പരയിലൂടെ. പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികള്‍ വേദികളില്‍ കണ്ടു. ഏഷ്യാനെറ്റിന്റെ തന്നെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അമൃത മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയില്‍ എത്തിയിരുന്നു. തന്റെ സംഗീതാഭിരുചി ആ വേദിയില്‍ പ്രകാശിപ്പിച്ചിട്ടുമുണ്ട് അഭിരാമി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാവാത്തവിധം വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു അഭിരാമി സുരേഷ്. ഗായിക എന്നതിന് പുറമെ അവതാരിക, വ്ളോഗര്‍, നടി, മോഡല്‍ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവര്‍ത്തന മേഖലകള്‍. ചേച്ചി അമൃതയുമായി ചേര്‍ന്ന് ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ‘അമൃതം ഗമയ’ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്.
ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് അഭിരാമിയുടെ സാരിയുടുത്തുള്ള ചിത്രങ്ങളാണ്. തുണി ഇൻ ഹൗസ് ഒരുക്കിയിരിക്കുന്ന സാരിയിലുള്ള അഭിരാമിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പേപ്പർ ഓൺ സിനോ ഫോട്ടോഗ്രാഫിക്ക് വേണ്ടി അരുൺ മാനുവലും ബെൻ ജോസഫുമാണ്.