ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് അഭിഷേക് ബച്ചൻ. എങ്കിൽ പോലും താരത്തിന് വിമർശകരുടെ എണ്ണവും വളരെ കൂടുതൽ ആണ്. എന്നാൽ ആരാധകരെയും വിമര്‍ശകരെയും ഒരേ പോലെ അമ്പരപ്പിച്ച് കൊണ്ട് അഭിഷേകിന്റെ പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ അഭിഷേകിന്റെ മേക്കോവർ കണ്ട ആരാധകരുടെ അമ്പരപ്പ് ഇത് വരെ മാറി ഇല്ല എന്ന് തന്നെ പറയാം. ആദ്യ നോട്ടത്തിൽ അഭിഷേക് ആണെന്ന് തിരിച്ചറിയാനാകാത്ത വിധമുള്ള മേക്കോവർ ആണ് താരം നടത്തിയിരിക്കുന്നത്.
സുജോയ് ഘോഷ് സംവിധാനം ചെയ്ത കഹാനി എന്ന സിനിമയിലെ വില്ലന്‍ ബോബ് വിശ്വാസിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ബോബ് വിശ്വാസ് എന്ന ചിത്രത്തിന് വേണ്ടിയാണ് അഭിഷേക് ഈ മേക്കോവർ നടത്തിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്ടെയിന്മെന്റും സുജോയ് ഘോഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം ദിയ അന്നപൂര്‍ണാ ഘോഷ് ആണ് നിർവ്വഹിക്കുന്നത്.
കഷണ്ടിയും നരയും തെളിഞ്ഞ മുടിയും വലിയ കണ്ണടയും ചീര്‍ത്ത ശരീരവുമായി അഭിഷേകിനെ കണ്ടപ്പോൾ ആദ്യം ആരാണെന്നു ആരാധകർക്ക് മനസിലായില്ല. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് അഭിഷേക് ആണെന്ന് മനസ്സിലായത്. ശാശ്വത ചാറ്റര്‍ജിയാണ് കഹാനിയില്‍ ബോബ് വിശ്വാസിനെ അവതരിപ്പിച്ചത്. ഈ സ്ഥാനത്തേക്ക് അഭിഷേകിനെ സെലെക്റ്റ് ചെയ്തതിൽ വലിയ പ്രതിഷേധം ട്വിറ്ററിൽ ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ പിന്നണി പ്രവർത്തകർ ഈ പ്രതിഷേധത്തോട് പ്രതികരിച്ചിരുന്നില്ല.
ലോക്ക്ഡൗൺ ആയതോടെ സിനിമ ചിത്രീകരണം നിർത്തി വെക്കേണ്ടി വന്നതും അഭിഷേകിന് കൊറോണ പിടിപെട്ടതുമെല്ലാം ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്.