മലയാളസിനിമയിലെ കുടുംബചിത്രങ്ങളുടെ നായകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ എല്ലാവർക്കും ഉണ്ടായിരിക്കുകയുള്ളൂ. മറ്റാരുമല്ല കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയറാം തന്നെയാണ്. എന്നാൽ ഇത്തവണ ജയറാം എത്തുന്നത് കട്ടക്കലിപ്പിൽ മാസ് ലുക്കിലാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഒസ് ലർ എന്ന മെഡിക്കൽ ത്രില്ലർ സിനിമയിൽ നായക കഥപാത്രമായി എത്തുന്നത് ജയറാം ആണ്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം റിലീസ് ചെയ്തു.
മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ അബ്രഹാം ഒസ്ലർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അത്യന്തം സസ്പെൻസും ദുരൂഹതകളും നിറഞ്ഞ ഈ ചിത്രം പൂർണ്ണമായും ക്രൈം ത്രില്ലറാണ്. സെക്കൻഡ് ലുക്ക് പോസ്റ്ററിൽ ജയറാമിന്റെ രൂപത്തിലും ഭാവത്തിലുമൊക്കെ പതിവുശൈലികളിൽ നിന്ന് മാറിയൊരു വേഷപ്പകർച്ചയാണ് ഉള്ളത്.
ജയറാമിന്റെ അഭിനയജീവിതത്തിന് പുതിയൊരു അധ്യായം കൂടി ചേർക്കുന്നതായിരിക്കും ഈ ചിത്രം. അർജുൻ അശോകൻ, ജഗദീഷ്. ദിലീഷ് പോത്തൻ,അർജുൻ നന്ദകുമാർ. അനശ്വര രാജൻ, ആര്യ സലിം, സെന്തിൽ കൃഷ്ണ, അസീം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തിരക്കഥ ഡോ. രൺധീർ കൃഷ്ണ. സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗ്രഹണം – തേനി ഈശ്വർ, എഡിറ്റിംഗ് – സൈജു ശ്രീധർ, കലാസംവിധാനം – ഗോകുൽദാസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ,ലൈൻ പ്രെഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃശൂർ, പാലക്കാട്.കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.