മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്വാന്തനം. ചിപ്പിയാണ് പരമ്പരയില്‍ നായികയായി എത്തുന്നത്. മൂന്നു സഹോദരങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചാണ് പരമ്പരയുടെ കഥ. സീരിയലില്‍ ഒരു പ്രധാന കഥാപാത്രമാണ് അച്ചു സുഗന്ദ്. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരന്റെ വേഷത്തിലാണ് താരം എത്തുന്നത്. കരിയറിന്റെ തുടക്ക കാലത്ത് താന്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് അച്ചു നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. സീരിയല്‍ രംഗത്ത് സഹ സംവിധായകനായി ആയിരുന്നു താരത്തിന്റെ തുടക്കം.
തനിക്ക് ചാന്‍സ് തരാമെന്ന് പറഞ്ഞ് അച്ഛനെ ഒരാള്‍ പറ്റിച്ചിരുന്നെന്നും അത് അച്ഛന് ഭയങ്കര വിഷമമായെന്നും അച്ചു പറയുന്നു. അന്നുതൊട്ട് അച്ഛന് മനസിലുണ്ടായിരുന്ന കാര്യം ഇനി ആരായിട്ട് വന്നാലും താന്‍ നടനായിട്ട് വരണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛന് തന്നെ കൊണ്ട് ഒരുപാട് ഓഡീഷനിലും സ്ഥലങ്ങളിലുമൊക്കെ പോയി. എന്നാല്‍ അന്ന് അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. പിന്നെ മെലിഞ്ഞ ശരീരവും, ഉയരം അധികം ഇല്ലാത്തതുകൊണ്ടും ചെറിയ കോംപ്ലക്സ് ഉണ്ടായിരുന്നു. നായകന് വേണ്ട രൂപഭംഗി ഇല്ലാത്തതില്‍ കോപ്ലക്സ് ഉണ്ടായിരുന്നു. പിന്നെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കേറി. പ്രതിഫലം ഒന്നും ഉണ്ടാവില്ല, കാര്യങ്ങള്‍ പഠിക്കാം എന്ന് പറഞ്ഞാണ് അവസരം തന്നത്.
എന്നാല്‍ സിനിമ സെറ്റില്‍ വെച്ച് ദിവസവും തെറിവിളിയും വഴക്കുമൊക്കെ കേട്ടതോടെ സങ്കടം വന്നു. പിന്നീട് അഞ്ച് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാന്ത്വനത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. തന്നെക്കാണാന്‍ ദിലീപേട്ടനെ പോലുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അച്ചു പറയുന്നു. ദിലീപേട്ടന്റെ ഒരു അഭിമുഖം കണ്ടപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടറാനാനുളള താല്പര്യം ഉണ്ടായതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.