വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പന്. നൈല ഉഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മകന് ആര്‍ണവിനൊപ്പം പാപ്പന് കാണാന്‍ തീയറ്ററില്‍ എത്തിയ നൈല ഉഷയുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്. മകനെ പരിചയപ്പെടുത്തുകയും ആരാധകര്‍ക്കൊപ്പം വിഡിയോയെടുക്കുന്നതുമായ നൈല ഉഷയെ വിഡിയോയില്‍ കാണാം.
സുരേഷ് ഗോപിക്കൊപ്പം മികച്ച പ്രകടനമാണ് നൈല ഉഷ പാപ്പനില്‍ കാ ഴ്ചവച്ചിരിക്കുന്നത്. നാന്‍സി എബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോഷിക്കൊപ്പം നൈലയുടെ രണ്ടാമത്തെ ചിത്രമാണ് പാപ്പന്. പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രത്തില്‍ നൈഷ അഭിനിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായ മറിയത്തെയാണ് ചിത്രത്തില്‍ നൈല അവതരിപ്പിച്ചത്. ആ കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്. ‘ലേലം’, ‘പത്രം’, ‘വാഴുന്നോര്‍’ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പന്. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന് അഭിലാഷ് ജോഷിയുമുണ്ട്. നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവല്‍ മേരി, ഷമ്മി തിലകന്, വിജയരാഘവന്, ടിനി ടോം, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി ജനാര്ദ്ദനന്, നന്ദലാല്‍ ചന്തു നാഥ്, അച്ചുതന് നായര്‍ , സജിതാ മീത്തില്‍, സാവിത്രി ശ്രീധര്‍, ബിനു പപ്പു, നിര്‍മ്മല്‍ പാലാഴി, മാളവികാ മോഹന്‍, സുന്ദര്‍ പാണ്ഡ്യന്, ശ്രീകാന്ത് മുരളി, ഡയാനാ ഹമീദ്, വിനീത് തട്ടില്‍ എന്നിവരും പ്രധാന താരങ്ങളാണ്.