മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. സാമൂഹ്യ മാധ്യമത്തിലും സജീവമാണ് താരം. ഇപ്പോഴിതാ കൂട്ടുകാരിയുടെ വിവാഹത്തില്‍ താരമായി മാറിയ അഹാനയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ശ്രീലക്ഷ്മി മധു എന്നാണ് അഹാനയുടെ കൂട്ടുകാരിയുടെ പേര്. ഗുരുവായൂരില്‍വച്ചായിരുന്നു വിവാഹം. ‘ഒരുമിച്ച് വളര്‍ന്ന ഒരു കൂട്ടുകാരി കൂടി വിവാഹിതയായി. എല്ലാ വിധ ആശംസകളും’ എന്നാണ് അഹാന കൃഷ്ണ എഴുതിയിരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. നാന്‍സി റാണി, അടി എന്നിവയാണ് അഹാനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.