തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ശ്രദ്ധേയയായ താരമാണ് നടി നമിത. മലയാളത്തില്‍ പുലിമുരുകനില്‍ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് താരം അമ്മയായ സന്തോഷം പങ്കുവച്ചത്.
View this post on Instagram
നടനും ഭര്‍ത്താവുമായ വീരേന്ദ്ര ചൗധരിയും വിഡിയോയിലുണ്ട്. തങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണമെന്ന് നമിതയും ഭര്‍ത്താവും പറയുന്നു. ഡോക്ടര്‍മാര്‍ക്ക് ഇരുവരും നന്ദി പറയുന്നുണ്ട്.
2002 ല്‍ തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് നമിത അഭിനയലോകത്തെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകന്‍, ബില്ല തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ഇതിനിടെ രാഷ്ട്രീയത്തിലും താരം ഒരു കൈ നോക്കി. ബിജെപിയുടെ തമിഴ്നാട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ് നമിത.