ബോളിവുഡ് താരങ്ങളായ തബുവും അജയ് ദേവ്ഗണും തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണുള്ളത്. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അജയ് ദേവ്ഗണിന്റെ ആദ്യ സംവിധാന ചിത്രമായ ‘ബോലെ’യിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം താരത്തിന്റെ 52-ാം പിറന്നാളായിരുന്നു. താരത്തിന് ആശംസകളുമായി അജയ് ദേവ്ഗണും രംഗത്തെത്തിയിരുന്നു. ഒരു വിഡിയോയാണ് താരം പങ്കുവച്ചത്. വിഡിയോയില്‍ നെറ്റിയില്‍ മുറിവുപറ്റിയ തബുവിനേയും മുറിവില്‍ മരുന്ന് വയ്ക്കുന്ന അജയ് ദേവ്ഗണിനേയും കാണാം. തബുവിന്റേത് യഥാര്‍ത്ഥത്തിലുള്ള മുറിവാണോ അതോ ചിത്രീകരണത്തിനിടെ സംഭവിച്ചതാണോ എന്ന് വ്യക്തമല്ല. നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുമായി എത്തിയത്.
അജയ് ദേവ്ഗണും തബുവും തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. അജയ് ദേവ്ഗണുമായുള്ള സൗഹൃദത്തെപ്പറ്റി തബുവും പറഞ്ഞിട്ടുണ്ട്. പതിമൂന്ന് വയസ് മുതല്‍ തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നാണ് തബു മുന്‍പ് പറഞ്ഞിട്ടുള്ളത്.