കേരളവും തമിഴ്നാടുമെല്ലാം തിരഞ്ഞെടുപ്പ് ചൂടിൽ നിറഞ്ഞു നിൽക്കുമ്പോൾ സെലിബ്രിറ്റികളും അവരുടെ വോട്ട് രേഖപ്പെടുത്തുവാൻ പോളിങ് ബൂത്തുകളിലേക്ക് എത്തുകയാണ്. തമിഴ്നാട്ടിൽ നടൻ അജിത്തും ഭാര്യ ശാലിനിയും വോട്ട് ചെയ്യുവാൻ എത്തിയിരുന്നു. പ്രിയ താരത്തെ കണ്ടതോടെ കൂടെ നിന്ന് സെൽഫി എടുക്കുവാൻ നിരവധി പേരാണ് വന്നത്. പൊലീസുകാരുടെ നിർദേശങ്ങൾ പോലും വകവെയ്ക്കാതെ വന്നതോടെ അജിത് മാസ്ക് പോലും വെക്കാതെ സെൽഫി എടുക്കാൻ വന്ന ഒരു ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു. തുടർന്ന് കൂടെയുണ്ടായിരുന്ന ബോഡി ഗാർഡിനെ ഏൽപ്പിച്ചു. ട്ട് ചെയ്ത് തിരിച്ചിറങ്ങിയ ശേഷം ഫോൺ തിരികെ നൽകി. നടന്നതിൽ മാപ്പ് പറയുകയും ചെയ്തു നടൻ. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
Thala : Sorry Sorry ❤️❤️
Fan : Ok Thala !#Valimai #AjithKumar pic.twitter.com/e9nVS5tJBI— Koduva 😉 (@koduvaOff) April 6, 2021