സോഷ്യൽ മീഡിയയിൽ വൈറലായി ഒരു താരകുടുംബ ചിത്രം. മറ്റാരുമല്ല തെന്നിന്ത്യൻ താരം അജിത്ത് കുമാർ ഭാര്യ ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടയിൽ തന്റെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പുറത്തു പോയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
മകൻ ആദ്വികിന്റെ പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ചിത്രത്തിൽ അജിത്തും ശാലിനിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം. മറ്റൊരു ചിത്രത്തിൽ മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പം അജിത്തും ശാലിനിയും പോസ് ചെയ്യുന്നത് കാണാം. ഏതായാലും ഈ ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറി.
മാർച്ച് രണ്ടിന് ആദ്വിക് അജിത് കുമാറിന് ഏഴു വയസ് പൂർത്തിയായി. കുടുംബം ഒരുമിച്ച് കൂടിയാണ് ഈ സന്തോഷനിമിഷം ആഘോഷിച്ചത്. ഷൂട്ടിംഗിന്റെ തിരക്ക് കാരണം കുടുംബാംഗങ്ങൾക്കൊപ്പം അധികസമയം ചെലവഴിക്കാൻ അജിത്ത് കുമാറിന് കഴിയാറില്ല. എന്തൊക്കെ തിരക്കുകളായിരുന്നെങ്കിലും മാർച്ച് രണ്ടിന് മകന്റെ പിറന്നാൾ ആഘോഷം ഗംഭീരമായി നടത്താൻ താരം മറന്നില്ല. ചിത്രത്തിൽ നിന്ന് അജിത്തും കുടുംബവും ഒരു റസ്റ്റോറന്റിൽ പോയതാണെന്ന് വ്യക്തമാണ്. ചിത്രത്തിൽ വെളുത്ത നീണ്ട താടിയും മുടിയുമായി അജിത്തിനെ കാണാം. ഇപ്പോൾ എകെ 61 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോൾ. ഏതായാലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരകുടുംബത്തിന്റെ ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് അജിത്തിന്റെയും ശാലിനിയുടെയും ആരാധകർ.