നടൻ അജിത്തിന്റെ യൂറോപ്പ് യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ബി എം ഡബ്ല്യു മോട്ടോർ ബൈക്കിൽ ആണ് അജിത്ത് യൂറോപ്യൻ പര്യടനം നടത്തുന്നത്. അജിത്തിന്റെ യാത്രയുടെ ആദ്യചിത്രങ്ങൾ പങ്കുവെച്ചത് അദ്ദേഹത്തിന്റെ മാനേജർ ആയിരുന്നു. ഈ ചിത്രങ്ങളിൽ ഒരു പെട്രോൾ പമ്പിൽ വെച്ച് അജിത്ത് ബൈക്കിൽ ഇന്ധനം നിറയ്ക്കുന്നതും കാണിക്കുന്നുണ്ട്. യാത്രയുടെ മറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങളിൽ അജിത്ത് സുഹൃത്തുക്കൾക്കൊപ്പം കറങ്ങിനടക്കുന്നതും ട്രയിനിൽ യാത്ര ചെയ്യുന്നതും ഹോട്ടലിലെ തന്റെ മുറിയിലേക്ക് പോകുന്നതും എല്ലാമുണ്ട്. ബെൽജിയത്തിൽ നിന്നുള്ള കാഴ്ചകളാണ് ഫോട്ടോകളിൽ കൂടുതലായും ഉള്ളത്. ഇപ്പോൾ ഓരോ സിനിമ പൂർത്തിയാക്കിയതിനു ശേഷം ബൈക്ക് യാത്ര നടത്തുന്നത് അജിത്ത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്. അവസാന റിലീസായ വലിമൈയുടെ ഷൂട്ടിനു ശേഷം അദ്ദേഹം ഉത്തരേന്ത്യയിലൂടെയാണ് സഞ്ചരിച്ചത്. വലിമൈയുടെ ഒരു പ്രധാന സ്റ്റണ്ട് സീക്വൻസ് ചിത്രീകരിക്കാൻ പോയതിനാൽ അതിനുമുമ്പ് അദ്ദേഹം റഷ്യയിലും പര്യടനം നടത്തിയിരുന്നു.
മോട്ടോ റേസിനോടുള്ള അജിത് കുമാറിന്റെ അഭിനിവേശം രഹസ്യമല്ല. റേസ് കാർ ഡ്രൈവിംഗിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം തന്റെ കരിയറിന്റെ ഉന്നതിയിലായിരുന്നപ്പോൾ അഭിനയത്തിൽ നിന്ന് ഒരു ഇടവേള പോലും എടുത്തിരുന്നു. മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ സർക്യൂട്ടുകളിൽ താരം മത്സരിച്ചിട്ടുണ്ട്. 2003 ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ്, 2010 ഫോർമുല 2 ചാമ്പ്യൻഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വലിമൈ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എച്ച് വിനോദുമായി അജിത്ത് വീണ്ടും ഒന്നിക്കുകയാണ്. നടന്റെ വലിമൈ, നേർകൊണ്ട പാർവൈ എന്നീ ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവ് ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.