‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല’: ചോദ്യത്തിന് മറുപടിയുമായി അലൻസിയാർ

മലയാളസിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു സി സിക്ക് എതിരെ ആരോപണവുമായി നടൻ അലൻസിയാർ. ഹെവൻ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലൻസിയാർ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവൻ. ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ജാഫർ ഇടുക്കി, ജോയ് മാത്യു, സുദേവ് നായർ, അലൻസിയാർ, വിനയ പ്രസാദ് എന്നിവരാണ്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രസ് മീറ്റ് നടന്നിരുന്നു. പ്രസ് മീറ്റിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ചോദ്യം ഉയർന്നു. സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയതിന് പിന്നാലെ അലൻസിയാർ ആ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. സിനിമയിൽ എന്റെ വൈഫിനെക്കുറിച്ച് പറയുന്നില്ല. ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേയുള്ളൂ. ഇതിൽ ഒരു നായിക കഥാപാത്രമില്ല’ – എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയത്.

സുരാജ് മറുപടി പറഞ്ഞതിനു പിന്നാലെയായിരുന്നു അലൻസിയാറുടെ കമന്റ്. ‘ഡബ്ല്യു സിസിയിൽ നിന്ന് ആരെയും വിളിച്ചപ്പോൾ കിട്ടിയില്ല. താങ്കൾക്കെന്താ, കുറേ നേരമായല്ലോ ചോദ്യങ്ങൾ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യു സി സിയിൽ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങൾ എഴുതിക്കോ’ – എന്നായിരുന്നു അലൻസിയാർ പറഞ്ഞത്. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു പ്രസ്മീറ്റില്‍ പങ്കെടുത്തത്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago