മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തെലുങ്ക് താരം അല്ലു അർജുൻ. കോടികളുടെ പരസ്യ ഓഫർ ആണ് താരം വേണ്ടെന്ന് വെച്ചത്. മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഏകദേശം പത്തു കോടിയുടെ ഓഫർ ആണ് താരത്തിന് മുമ്പിൽ വെച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, താൻ മദ്യ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാൽ തന്റെ ആരാധകരെ അത് സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് താരം വമ്പൻ ഓഫർ നിരസിച്ചത്. ട്വിറ്ററിലൂടെ ട്രേഡ് അനലിസ്റ്റ് മനോ ബാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുഷ്പ വൻവിജയമായതോടെ അല്ലു അർജുന്റെ താരമൂല്യവും ഉയർന്നിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗം ഇപ്പോൾ ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്. ഇത് ആദ്യമായല്ല ഇത്തരമൊരു നിലപാടിലൂടെ താരം ശ്രദ്ധേയനാകുന്നത്. നേരത്തെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യവും താരം വേണ്ടെന്നു വെച്ചിരുന്നു.
വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത താരമാണ് അല്ലു അർജുൻ. കോടികളുടെ ഓഫർ ആയിരുന്നു പുകയില ഉൽപന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കാൻ അല്ലുവിന് നൽകിയത്. എന്നാൽ, താരം ആ ഓഫർ നിരസിക്കുകയായിരുന്നു. ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്ക് നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം തെറ്റായ പ്രചോദനം നൽകുമെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.]
#AlluArjun denied a ₹10 cr offer from gutka and liquor brand.
Currently he is charging ₹7.5 cr for brand endorsements.
Kudos to the star for following his principles.
— Manobala Vijayabalan (@ManobalaV) August 10, 2022