രാഷ്ട്രീയക്കാരനും നടനുമായ അംബരീഷ് മരിച്ചു.66 വയസ്സായിരുന്നു.ബാംഗ്ലൂരിൽ വെച്ചായിരുന്നു അന്ത്യം.മലയാളികൾക്ക് സുപരിച്ചതായ സുമലതയുടെ ഭർത്താവ് കൂടിയാണ് അദ്ദേഹം.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
1994-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു.
1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്പിച്ചത്.
പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്സഭയിലേക്ക് ജയിച്ചു.