കഠിനാധ്വാനംകൊണ്ട് ബോളിവുഡില്‍ സ്വന്തം ഇടം കണ്ടെത്തിയ നടനാണ് ആമിര്‍ ഖാന്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എത്ര വലിയ റിസ്ക്കുമെടുക്കാന്‍ അദ്ദേഹം തയ്യാറാകാറുണ്ട്. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റെന്നാണ് താരം അറിയപ്പെടുന്നത്. ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു വിഡിയോയാണ് വൈറലാകുന്നത്. ആമിര്‍ ഖാന് എന്ന താരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ലളിതമായിരുന്നില്ല എന്നാണ് ഈ വിഡിയോ സൂചിപ്പിക്കുന്നത്.
Success is never Sudden..
Every success stories has it’s share of Struggle#sundayvibes #SundayMotivation #SundayMotivation #AamirKhan pic.twitter.com/2LzIOPKkNB— Mohammad Suffian (@iamsuffian) March 21, 2021
നായകനായി എത്തിയ ആദ്യ ചിത്രം ഖയാമത്ത് സേ ഖയാമത്ത് തക്കിന്റെ റിലീസിന് മുന്നോടിയായി പോസ്റ്ററുമായി നിരത്തുകളില്‍ പ്രമോഷന് നടത്തുന്ന ആമിര്‍ ആണ് വിഡിയോയില്‍. 1988ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആമിര്‍ തെരുവുകളില്‍ നോട്ടിസ് വിതരണം ചെയ്യുകയാണ്. നിരത്തുകളിലൂടെ പോകുന്ന ഓട്ടോറിക്ഷകള്‍ കൈകാട്ടി നിര്‍ത്തി അതിന് പിന്നില്‍ നോട്ടിസ് ഒട്ടിക്കുന്നത് കാണാം.
മുഹമ്മദ് സുഫിയാനാണ് ആമിറിന്റെ വിഡിയോ പങ്കുവച്ചത്. വിജയം ഒരിക്കലും എളുപ്പമല്ല, ഒരോ വിജയഗാഥയ്ക്ക് പിന്നിലും പോരാട്ടത്തിന്റെ ഒരു ചരിത്രമുണ്ടെന്നും മുഹമ്മദ് സുഫിയാന് കുറിച്ചു.